Firefox for Android (ml)

Title — 38 characters

ഫയർഫോക്സ് ബ്രൗസർ അതിവേഗവും സ്വകാര്യവും

What’s new — 140 characters

* Quantum CSS improvements which improve page rendering times
* Faster scrolling due to treating touch event listeners as passive by default

Short Description — 80 characters

ഉപകരണങ്ങളിലുടനീളം സമന്വയിക്കുന്ന സ്വകാര്യവും സ്വതന്ത്രവുമായ മൊബൈല്‍ ബ്രൗസർ നേടൂ.

Description — 3615 characters

വേഗതയേറിയ, സമർത്ഥമായ, വ്യക്തിഗത വെബ് അനുഭവിക്കൂ. സ്വകാര്യതയ്ക്കായി ഏറ്റവും വിശ്വസനീയമായ ഇന്റർനെറ്റ് കമ്പനിയെന്ന് വോട്ടുചെയ്യപ്പെട്ട, മോസില്ല നിർമ്മിച്ച ജനങ്ങൾക്ക് മുൻഗണ നൽകുന്നതും സ്വതന്ത്രവും ആയ ബ്രൗസർ ആണ് ഫയർഫോക്സ്. ഇന്ന് അപ്ഗ്രേഡ് ചെയ്തുകൊണ്ട് ഒരു വ്യക്തിപരമായ ബ്രൌസിങ്ങ് അനുഭവത്തിനായി ഫയർഫോക്സിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ആളുകൾക്കൊപ്പം ചേരൂ.

അതിവേഗം. സമർത്ഥം. നിങ്ങളുടെ.
ഫയർഫോക്സ് നിങ്ങളെ മനസിൽ കണ്ട് കൊണ്ട് ഉണ്ടാക്കയിട്ടുള്ളതാകുന്നതിനോടൊപ്പം നിങ്ങളുടെ വെബ് അനുഭവത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശക്തി നിങ്ങൾക്ക് നൽകുന്നു.
അതിനാലാണ് ബ്രൗസറിൽ നിന്നും ഊഹങ്ങളെ മാറ്റിനിര്‍ത്തുന്ന സമർത്ഥമായ സവിശേഷതകളോട് കൂടിയ ഉൽപ്പന്നം ഞങ്ങൾ രൂപകൽപ്പന ചെയ്യുന്നത്.

വേഗം തിരഞ്ഞ് അവിടം അതിവേഗം എത്തൂ
- ഫയർഫോക്സ് നിങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിയുകയും നിങ്ങളുടെ പ്രിയപ്പെട്ട തിരയൽ എഞ്ചിനുകളിലുടനീളം ഒന്നിലധികം നിർദ്ദേശങ്ങളും മുമ്പ് തിരഞ്ഞതുമായ ഫലങ്ങൾ നൽകുന്നു. എപ്പോഴും.
- വിക്കിപീഡിയ, ട്വിറ്റർ, ആമസോൺ എന്നിവയുൾപ്പെടെയുള്ള തിരച്ചിൽ ഫലങ്ങളിലേക്ക് തിരയുന്നതിനുള്ള എളുപ്പവഴികൾ അനായാസം ഉപയോഗിക്കൂ.

അടുത്ത നിലയിലെ സ്വകാര്യത
- നിങ്ങളുടെ സ്വകാര്യത അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ബ്രൗസിംഗ് പ്രവർത്തനം ട്രാക്കുചെയ്യാൻ കഴിയുന്ന വെബ് പേജുകളുടെ ഭാഗങ്ങൾ തടയുന്ന ട്രാക്കിംഗ് സംരക്ഷണത്തോട് കൂടിയ സ്വകാര്യ ബ്രൗസിംഗ്.

ഫയർഫോക്സ് നിങ്ങളുടെ ഉപകരണങ്ങളിലുടനീളം സമന്വയിപ്പിക്കൂ
- ഒരു ഫയർഫോക്സ് അക്കൗണ്ട് ഉപയോഗിച്ച്, നിങ്ങളുടെ സ്മാർട്ട് ഫോണിലും ടാബ്ലെറ്റിലും നിങ്ങളുടെ ഡെസ്ക്ടോപ്പിൽ നിന്ന് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ഓപ്പൺ ടാബുകൾ എന്നിവ ആക്സസ് ചെയ്യൂ.
- നിങ്ങളുടെ രഹസ്യവാക്കുകൾ ഫയർഫോക്സ് സുരക്ഷിതമായി ഓർത്തുവെക്കുന്നതിനാൽ നിങ്ങൾക്കത് ചെയ്യേണ്ടതില്ല.

എളുപ്പം ഉപയോഗിക്കാവുന്ന വിഷ്വൽ ടാബുകൾ
- ഭാവിയിലെ റഫറൻസിനായി ഉള്ളടക്കം കണ്ടെത്താൻ ദൃശ്യവും അക്കമിട്ടതുമായ ടാബുകൾ നിങ്ങളെ എളുപ്പത്തിൽ സഹായിക്കുന്നു.
- നിങ്ങളുടെ തുറന്ന വെബ്പേജുകളുടെ ഗതി നഷ്ടമാകാതെ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ടാബുകൾ തുറക്കൂ.

നിങ്ങളുടെ പ്രിയപ്പെട്ട സൈറ്റുകളിലേക്ക് എളുപ്പത്തിൽ ആക്സസ്
- പ്രിയപ്പെട്ട സൈറ്റുകൾ തിരഞ്ഞ് നിങ്ങളുടെ സമയം പാഴാക്കുന്നതിന് പകരം അവ വായിക്കുന്നതിനായി വിനിയോഗിക്കൂ.

എല്ലാത്തിനുമുള്ള ആഡ്-ഓണുകൾ
- ആഡ് ബ്ലോക്കറുകൾ പോലുള്ള ആഡ്-ഓണുകൾ, രഹസ്യവാക്ക് മാനേജർ, ഡൗൺലോഡ് മാനേജർ തുടങ്ങിയവ ഉപയോഗിച്ച് ഫയർഫോക്സ് വ്യക്തിഗതമാക്കി നിങ്ങളുടെ വെബ് അനുഭവത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ.

ദ്രുതഗതിയിൽ പങ്കുവെക്കൽ
- ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, സ്കൈപ്പ് തുടങ്ങിയവയിലേക്ക് എളുപ്പത്തിൽ പങ്കുവെക്കാൻ സഹായിക്കുന്നതിന് ഏറ്റവും അടുത്തിടെ ഉപയോഗിച്ച ആപ്പുകൾ ഫയർഫോക്സ് ഓർത്തുവെക്കുന്നു.

വലിയ സ്ക്രീനിലേക്ക് ഇതെത്തിക്കൂ
- നിങ്ങളുടെ സ്മാർട്ട്ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റിൽ നിന്ന് സ്ട്രീമിംഗ് ശേഷി പിന്തുണയ്ക്കുന്ന ടിവിയിലേക്ക് വീഡിയോയും വെബ് ഉള്ളടക്കവും അയയ്ക്കൂ.

ആന്‍ഡ്രോയിഡിനുള്ള ഫയര്‍ഫോക്സിനെ കുറിച്ച് കൂടുതലറിയൂ:
- ചോദ്യങ്ങളുണ്ടോ? അല്ലെങ്കിൽ സഹായം ആവശ്യമുണ്ടോ? https://support.mozilla.org/mobile സന്ദർശിക്കൂ
- ഫയർഫോക്സ് അനുമതികളെപ്പറ്റി വായിക്കുക: http://mzl.la/Permissions
- മോസില്ലയിൽ എന്തൊക്കെ നടക്കുന്നുവെന്നതിനെപ്പറ്റി കൂടുതൽ അറിയുക: https://blog.mozilla.org
- ഫെയ്സ്ബുക്കിൽ ഫയർഫോക്സ് ലൈക്ക് ചെയ്യുക: http://mzl.la/FXFacebook
- ട്വിറ്ററിൽ ഫയർഫോക്സിനെ ഫോളോ ചെയ്യുക: http://mzl.la/FXTwitter

മോസില്ലയെ കുറിച്ച്
ഇന്റർനെറ്റ് എല്ലാവർക്കും തുറന്നുകൊടുക്കുന്ന ഒരു പൊതു വിഭവമായി നിർമ്മിക്കാനാണ് മോസില്ല നിലകൊള്ളുന്നത്, കാരണം തുറന്നതും സ്വതന്ത്രവുമായത് അടഞ്ഞതും നിയന്ത്രിതവുമായതിനേക്കാൾ മികച്ചതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഫയർഫോക്സ് പോലുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നത് സുതാര്യത പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്ക് അവരുടെ ഓൺലൈൻ ജീവിതത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനും വേണ്ടിയാണ്. https://www.mozilla.org ൽ കൂടുതൽ അറിയുക

സ്വകാര്യതാ നയം: http://www.mozilla.org/legal/privacy/firefox.html

Google Play Screenshots Copy

അതിവേഗം. സമർത്ഥം. നിങ്ങളുടെ
ഫയർഫോക്സിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ട്
കോടിക്കണക്കിന് ഫയർഫോക്സ് ഉപയോക്താക്കൾക്കൊപ്പം ചേരൂ
എളുപ്പം ഉപയോഗിക്കാവുന്ന വിഷ്വൽ ടാബ് ഡിസൈൻ നിങ്ങളുടെ തുറന്ന ബ്രൗസർ ടാബുകൾ വേഗത്തിൽ
കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുക
ബുദ്ധിപരമായ തിരയലുകൾ നിങ്ങൾ ടൈപ്പിങ്ങ് പൂർത്തിയാക്കുന്നതിന് മുമ്പ്
കൃത്യമായ, പ്രവചന ഫലങ്ങൾ ലഭിക്കുക
സമന്വയത്തിനൊപ്പം അനായാസ
ബ്രൗസിംഗ്
നിങ്ങൾ ഫയർഫോക്സ് ഉപയോഗിക്കുന്ന എല്ലായിടങ്ങളിലും
നിങ്ങളുടെ ബുക്ക്മാർക്കുകൾ, ചരിത്രം, തുറന്ന ടാബുകൾ, രഹസ്യവാക്കുകൾ
എന്നിവ തൽക്ഷണം ആക്സസ് ചെയ്യുക
അടുത്ത തലത്തിലെ സ്വകാര്യതാ നിങ്ങളുടെ ബ്രൗസിംഗ് പ്രവർത്തനം ട്രാക്കുചെയ്യാൻ കഴിയുന്ന
വെബ് പേജുകളുടെ ഭാഗങ്ങൾ തടയുന്ന
ട്രാക്കിംഗ് സംരക്ഷണത്തോട് കൂടിയ സ്വകാര്യ ബ്രൗസിംഗ്
എല്ലാത്തിനുമുള്ള ആഡ്-ഓണുകൾ പരസ്യ ബ്ലോക്കറുകൾ, രഹസ്യവാക്ക് മാനേജർ, ഡൌൺലോഡ് മാനേജർ
തുടങ്ങിയവ പോലുള്ള ആഡ്-ഓണുകൾ ഉപയോഗിച്ച്
നിങ്ങളുടെ വെബ് ബ്രൌസർ വ്യക്തിപരമാക്കുക.
പെട്ടന്ന് പങ്കുവെക്കു ഫയർഫോക്സ് നിങ്ങളുടെ സമീപകാലത്തുപയോഗിച്ച
ആപ്പുകൾ നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ
ആവിഷ്ക്കരിക്കാൻ സഹായിക്കുന്നു
ഉപകരണത്തിലേക്ക് അയക്കു നിങ്ങളുടെ സ്മാർട്ട്ഫോണിലോ ടാബ്ലെറ്റിലോ നിന്ന്
വീഡിയോ, വെബ് ഉള്ളടക്കം എന്നിവ പിന്തുണയ്ക്കുന്ന
ഏതെങ്കിലും ഉപകരണത്തിലേക്ക് അയയ്ക്കുക